Thursday, 16 September 2021

ഓസോൺ ദിനം ആചരിച്ചു.

🌏ഓസോൺ ദിനം 🌏

✨️16/09/2021✨️

ഓസോൺ ദിനാഘോഷത്തിന് ഭാഗമായി 2021 സെപ്റ്റംബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അധ്യാപക വിദ്യാർഥിനിയായ അശ്വിനി പൂജയുടെ പ്രാർത്ഥനയോടെ  ഗൂഗിൾ മീറ്റർ  പരിപാടിക്ക് തുടക്കം കുറിച്ചു. രണ്ടാമത്തെ ഗ്രൂപ്പായ അളകനന്ദയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശ്രീമതി.ചിന്നു ആയിരുന്നു കോർഡിനേറ്റർ. സ്വാഗതം ശ്രീമതി. നിധി പി തോമസും മുഖ്യപ്രഭാഷണം ശ്രീ. അതിൽ ഷാജിയും ആയിരുന്നു. അതിനുശേഷം കുമാരി. കവിത പി കെ ഓസോൺ ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.  കുമാരി ദേവി കൃഷ്ണ പ്രേസേന്റേസിഷനിലൂടെ ക്വിസും  ഡിജിറ്റൽ പോസ്റ്റർ  ശ്രീമതി. ആതിരയും അവതരിപ്പിച്ചു. കുമാരി ഐശ്വര്യ ഭട്ട് , കുമാരി രാജേശ്വരി.ആർ എന്നിവർ കവിതാ ലാപനവും ശ്രീ. അതുൽ ഷെറി ചിത്രാവതരണവും നടത്തി..  ഓസോൺ ദിനവുമായി ബന്ധപ്പെട്ട ഈ വർഷത്തെ സന്ദേശം ശ്രീമതി കീർത്തന നൽകി.സ്കൂൾ പ്രിൻസിപ്പൽ കുമാരി കെഎൻ പത്മം ടീച്ചർ,എഡ്യൂക്കേറ്റർ ആയ രാകേഷ് കമ്മത്ത് സാർ  പരിപാടിക്ക് ആശംസ അർപ്പിക്കുകയും പരിപാടി അവതരിപ്പിച്ചവരെ അനുമോദിക്കുകയും ചെയ്തു. കുമാരി. ആർദ്ര പി രാജു പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും  നന്ദി അർപ്പിച്ചു. 12: 45 ഓടെ പരിപാടി അവസാനിച്ചു.

Wednesday, 8 September 2021

അന്താരാഷ്ട്ര സാക്ഷരതാദിനം ആചരിച്ചു

ഇന്ന് സെപ്റ്റംബർ 8 : അന്താരാഷ്ട്ര സാക്ഷരതാ ദിനം

1965 - ൽ ഇറാനിൽ നിരക്ഷരതാനിർമ്മാർജനത്തെ സംബന്ധിച്ച് നടന്ന ലോകസമ്മേളനം തുടങ്ങിയ ദിവസമായ സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കാർ 1966 ൽ യുനെസ്കോയുടെ അംഗീകാരം ലഭിച്ചു.1967 മുതൽ ആഗോളതലത്തിൽ സാക്ഷരതാ ദിനം ആഘോഷിച്ചു വരുന്നു.

സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാദിനത്തിൻ്റെ ഭാഗമായി തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകവിദ്യാർത്ഥികൾ ഓൺലൈനിലൂടെ പരിപാടികൾ സംഘടിപ്പിച്ചു.പമ്പ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടിയിൽ അധ്യാപകവിദ്യാർത്ഥിനിയായ ശ്രീമതി.ധന്യ.എസ് അധ്യക്ഷപദം അലങ്കരിച്ചു.അധ്യാപകവിദ്യാർത്ഥിനിയായ കുമാരി.ആദിത്യ.എസ് പ്രാർത്ഥന ചൊല്ലുകയും കുമാരി.അനുപമ.എസ് സ്വാഗതം അർപ്പിക്കുകയും ചെയ്തു.മുഖ്യപ്രഭാഷണം അവതരിപ്പിച്ചത് അധ്യാപകവിദ്യാർത്ഥിനിയായ കുമാരി. ഗോപിക.ജി.കമ്മത്ത് ആണ്. പ്രിൻസിപ്പാൾ ശ്രീമതി.കുമാരി.കെ.എൻ പത്മം,ടീച്ചർ എജ്യുക്കേറ്റേഴ്സായ ശ്രീമതി.ആശ.വി,ശ്രീ.ആർ.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി.അമല ഷെറി സാക്ഷരതയുമായി ബന്ധപ്പെട്ട കവിതാലാപനം നടത്തി. കുമാരി. ആയിഷ നവാസ് പോസ്റ്റർ അവതരിപ്പിക്കുകയും കുമാരി. നെസ്ല സാക്ഷരതയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.അധ്യാപക വിദ്യാർത്ഥിനിയായ കുമാരി.ശ്രീപാർവതി.ആർ അവതാരകയായ പരിപാടിയ്ക്ക് നന്ദി അർപ്പിച്ചത് അധ്യാപകവിദ്യാർത്ഥിനിയായ കുമാരി.കവിത.പി.കെ ആണ്.ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

Friday, 27 August 2021

ഓണാഘോഷം സംഘടിപ്പിച്ചു.

ടി.ഡി ടി ടി ഐ തുറവൂരിൽ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓൺലൈനായി 20.82021 ന് രാവിലെ 9 മണിക്ക് ഉത്രാടം ദിനത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.ചടങ്ങിൽ പ്രിൻസിപ്പാൾ പദ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.പ്രശസ്ത പിന്നണി ഗായകനായ ശ്രീ മധു ബാലക്യഷ്‌ണൻ ഓണ പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് സ്കൂൾ മാനേജർ എച്ച് പ്രേംകുമാർ സാർ ഓണാശംസകൾ അർപ്പിക്കുകയും 'ടീച്ചർ എഡ്യുക്കേറ്റർമാരായ ഹരികൃഷ്ണ ബാബു, ആശ വി.രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ നേർന്നു. ഓണാഘോഷം കോ-ഓർഡിനേറ്ററായ അഖിൽജിത്ത്, നന്ദി പറഞ്ഞു. തുടർന്ന് വീട്ടിലെ ഓണച്ചിത്രങ്ങൾ, വീഡിയോ, പലതരം ഓണവിഭവങ്ങൾ, എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

Tuesday, 17 August 2021

കർഷകദിനം ആചരിച്ചു

17/8/2021
 ടി ഡി ടി ഐ ടി ഐ തുറവൂർ.
 ഇന്ന് 17. 8.2021 ചൊവ്വ. ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം. കർഷക ദിനത്തോടനുബന്ധിച്ച് ടി ഡി ടി ടി ഐ തുറവൂർ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി ആണ് പരിപാടികൾ സംഘടിപ്പിച്ചത്. ഈ ദിനത്തിന്റെ പ്രാധാന്യവും മഹത്വവും തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഈ ദിനാഘോഷം സംഘടിപ്പിച്ചത്. വിവിധയിനം പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. വീട്ടിലെ എന്റെ കൃഷിത്തോട്ടം / നാട്ടിലെ കർഷകരെ ആദരിക്കൽ / ചൊല്ലുകൾ കൃഷിപ്പാട്ടുകൾ എന്നിവ അധ്യാപക വിദ്യാർഥികൾ പരിചയപ്പെടുത്തി. ആദ്യമായി കൃഷി പാട്ടുകൾ അധ്യാപക വിദ്യാർഥികളായ രാധിക,ഗോപിക എന്നിവർ അവതരിപ്പിച്ചു. അതിനുശേഷം കൃഷിച്ചൊല്ലുകൾ റിദ്വിത, നിധി, കീർത്തന,കവിത അഖിൽ ഷാജി,ജൂലി എന്നിവർ അവതരിപ്പിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കൃഷിഗീത എന്ന് ഗ്രന്ഥത്തെക്കുറിച്ച് ഒരു ചെറു വിവരണം കവിത അവതരിപ്പിച്ചു. അതിനുശേഷം പഴയകാല കൃഷി ഉപകരണങ്ങൾ എ കുറിച്ച് അധ്യാപക വിദ്യാർത്ഥിയായ ചിന്നു മോൾ  പരിചയപ്പെടുത്തി. കൃഷി മേഖലയിലെ പുരസ്കാരങ്ങൾ കുറിച്ച് അധ്യാപക വിദ്യാർത്ഥിയായ വിജിത അവതരിപ്പിച്ചു. ഈ ദിനത്തിന്റെ മുഖ്യ പരിപാടിയായ വീട്ടിലെ എന്റെ  കൃഷിതോട്ടം എന്ന പരിപാടി അധ്യാപക വിദ്യാർഥികൾ പരിചയപ്പെടുത്തി. അധ്യാപക വിദ്യാർത്ഥികൾ അവരുടെ വീട്ടിലെ കൃഷികൾ ഡിജിറ്റലായി പരിചയപ്പെടുത്തുകയും ചെയ്തു വൈകുന്നേരം  5:40 തോടെ ആഘോഷത്തിന് സമാപനം കുറിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ടി ഡി ടി ടി ഐ തുറവൂർ
സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ അമൃത മഹോത്സവം  വിപുലമായ രീതിയിൽ ഡിജിറ്റലായും നേരിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും, ആഘോഷിച്ചു . ഓഗസ്റ്റ് 14 നു  വൈകിട്ട് അദ്ധ്യാപക വിദ്യാർത്ഥികൾ വീടുകളിൽ ടീച്ചർ എഡ്യൂക്കേറ്റർസിന്റെ നേതൃത്വത്തിൽ ദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കംകുറിച്ചു.തുടർന്ന് പിറ്റെ ദിവസം
ഓഗസ്റ്റ് 15നു രാവിലെ 8.45 ന്  ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി. കുമാരി പദ്മം  ടീച്ചർ സ്കൂളിൽ വന്ന്
പാതക ഉയർത്തി.തുടർന്നു സ്വാതന്ത്ര ദിന സന്ദേശം കുട്ടികൾക്ക് നൽകി.തുടർന്നു പി ടി എ പ്രസിഡന്റ് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു ടീച്ചർ എഡ്യുക്കേറ്റർമാരായ ആശ ടീച്ചർ, രാകേഷ്ർ സാ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീബാലക്യഷ്ണൻ ആശംസകൾ നേർന്നു., യുപി സ്കൂൾ വിദ്യാർത്ഥിയായ, ലക്ഷമി ഹെഡ്ഗേ, തയ്യാറാക്കിയ, സ്വാതന്ത്ര്യ ദിനപതിപ്പ് പ്രിൻസിപ്പാൾ പ്രകാശനം ചെയ്യ്തു തുടർന്ന്. അധ്യാപക വിദ്യാർത്ഥികളായ ഗോപിക, ധന്യ, കീർത്തന എന്നിവർ ചേർന്ന് ദേശഭക്തിഗാനാലാപനം നടത്തി.അധ്യാപക വിദ്യാർത്ഥി പ്രതിനിധി അഖിൽ ഷാജി നന്ദി രേഖപ്പെടുത്തി.തുടർന്ന്വി ഓൺലൈനിലൂടെ അധ്യാപക വിദ്യാർത്ഥികൾ പ്രസംഗം, ക്വിസ് ചിത്രരചന ഡിജിറ്റൽ ആൽബം, സ്വാതന്ത്ര്യ സമര നേതാക്കളുടെ ജീവചരിത്ര വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.5 മണിയ്ക്ക് പരിപാടികൾ സമാപിച്ചു.

Monday, 9 August 2021

ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു..

Quit India Movement Day |      
      സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിൻ്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന  ക്വിറ്റ് ഇന്ത്യാ ദിനത്തിൻറെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 79 വയസ്സ് തികയുകയാണ്.
      
     ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ ഭാഗമായി തുറവൂർ ടി.ഡി.ടി.ടി.ഐയിലെ അധ്യാപകവിദ്യാർത്ഥികൾ ഓൺലൈനിലൂടെ സാമൂഹ്യ ശാസ്ത്ര അധ്യാപികനായ ശ്രീ ഹരികൃഷ്ണബാബു സാറിൻറെ നേതൃത്വത്തിൽപരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പദ്മ ടീച്ചർ, ടീച്ചർ എഡ്യുക്കേറ്റർമാരായ ശ്രീമതി ആശ ടീച്ചർ , ശ്രീ രാകേഷ് കമ്മത്ത് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന്,ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ചുമർപത്രിക നിർമ്മാണം, വീഡിയോ,ഓൺലൈൻ ക്വിസ്സ്, ക്വിറ്റ് ഇന്ത്യാ ദിനത്തെക്കുറിച്ച് അറിവ് പകരുന്ന വിവരണം തയ്യാറിക്കൽ എന്നിവ സംഘടിപ്പിച്ചു.ഈ ദിനാചരണത്തിലൂടെ ക്വിറ്റ് ഇന്ത്യാ ദിനത്തെക്കുറിച്ചുള്ള  പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും  കൂടുതൽ അറിയാൻ സാധിച്ചു.https://www.flipbookpdf.net/web/site/100d7b3065900dc73e2ce122d3cecfa39822c7d9202108.pdf.html#page/3

Sunday, 8 August 2021

ഹിരോഷിമ ദിനം ആചരിച്ചു.

ഹിരോഷിമ ദിനം (Hiroshima Day)
           
     ഇന്ന് ഓഗസ്റ്റ് 6 ഹിരോഷിമദിനം  ഈ ദിനത്തിന്റെ പ്രാധാന്യംകണക്കിലെടുത്ത്  T. D.T. T. I ദിനാചരണം സംഘടിപ്പിച്ചു.തുടർന്ന്  ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെപ്പറ്റി ഗ്രൂപ്പിൽ അധ്യാപകർ അറിയിപ്പ് പങ്കുവെച്ചു . ഓൺലൈനായി സംഘടിപ്പിച്ച ദിനാചരണ പരിപാടിയിൽ അധ്യാപക വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിയുകയും ഓരോ ഗ്രൂപ്പും ഈ ദിനാചരണത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ഡിജിറ്റലായി കൈമാറുകയും ചെയ്തു. ഒന്നാം ഗ്രൂപ്പ് ആയ പമ്പ ഡിജിറ്റൽ ആയി നിർമ്മിച്ച പോസ്റ്റർ പിഡിഎഫ് 12.02pm ഓടെ ഗ്രൂപ്പിൽ പങ്കുവെച്ചു തുടർന്ന് രണ്ടാം ഗ്രൂപ്പായ അളകനന്ദ പോസ്റ്റർ ഉൾപ്പെടുത്തിയ ഒരു വീഡിയോ 12.33 pm ആയപ്പോൾ ഗ്രൂപ്പിൽ പങ്കുവെച്ചു . മൂന്നാം ഗ്രൂപ്പായ ഗംഗ ഫ്ലിപ്പ് ബുക്ക് ആണ് നിർമ്മിച്ചത് തുടർന്ന് 12.45ന് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും നാലാം ഗ്രൂപ്പായ അളകനന്ദ പോസ്റ്റർ ഉൾപ്പെടുത്തി ഒരു വീഡിയോയും ഓഡിയോയും 12.53pm ന് ഗ്രൂപ്പിൽ പങ്കുവെച്ചു . അഞ്ചാം ഗ്രൂപ്പായ കാവേരി  ഹിരോഷിമ ദിനത്തെ പറ്റി ഒരു വീഡിയോ തയ്യാറാക്കി 12.40 ഓടെ ഗ്രൂപ്പിൽ പങ്കുവെച്ചു . ഡിജിറ്റലായി സംഘടിപ്പിച്ച ഈ പരിപാടിക്ക്   ടീച്ചർ എഡ്യുക്കേറ്റർമാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.https://flipbookpdf.net/web/site/b5f71edfcbd370c6393ea5aba5a4548ae7b4e7c4202108.pdf.html

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...