*ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമവാർഷികദിനം*
ജൂലൈ 27
ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ആറ് വര്‍ഷം പിന്നിടുന്നു. ടി.ഡി. ടി.ടി.ഐ. ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികൾ ഓൺലൈനിലൂടെ അനുസ്മരണം സംഘടിപ്പിച്ചു. 12 മണി യോടെ ആദ്യ ഗ്രൂപ്പായ പമ്പ അബ്ദുൾ കലാമിന്റെ ഉദ്ധരണികൾ അടങ്ങിയ ഫ്ലിപ്പ് ബുക്ക് തയ്യാറാക്കിയിട്ടു . രണ്ടാമത്തെ ഗ്രൂപ്പായ അളകനന്ദ അബ്ദുൾ കലാം ക്വിസ് ആണ് സംഘടിപ്പിച്ചത്.മൂന്നാമത്തെ ഗ്രൂപ്പ് ഗംഗ അബ്ദുൾ കലാമിന്റെ ജീവചരിത്രം ഫ്ലിപ്പ് ബുക്ക് തയാറാക്കി. നാലാമത്തെ ഗ്രൂപ്പായ കബനി ഡിജിറ്റൽ വീഡിയോ പ്രദർശനമാണ് ഒരുക്കിയത്.അഞ്ചാമത്തെ ഗ്രൂപ്പായ കാവേരി അബ്ദുൾ കലാമിന്റെ ഉദ്ധരണികൾ pdf ആയി തയാറാക്കിയത്. ഡിജിറ്റലായി സംഘടിപ്പിച്ച ഈ പരിപാടിക്ക് ടി.ഡി.ടി.ടി.ഐയിലെ ടീച്ചർ എഡ്യുക്കേറ്റർമാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.